Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഡ്രൈവിങ് ലൈസൻസ് 47,280

ദോഹ∙ ആദ്യ ആറുമാസങ്ങളിൽ 47,280 പുതിയ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതായി ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. 49,531 വാഹനങ്ങളാണു റജിസ്‌ട്രേഷൻ പൂർത്തിയാക്കി പുതുതായി നിരത്തിലിറങ്ങിയത്. ട്രാഫിക് വിഭാഗത്തിനു കീഴിൽ 42,31,675 ഇടപാടുകളാണു മൊത്തം നടന്നതെന്നും ഇവർ വ്യക്തമാക്കി. എയർപോർട്ട് ആൻഡ് പാസ്‌പോർട്ട് ഡിപ്പാർട്‌മെന്റ് 69,08,230 ഇടപാടുകളാണ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പോയ വർഷത്തെക്കാൾ 6.1 ശതമാനത്തിന്റെ വർധനവാണു രേഖപ്പെടുത്തിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.