Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയേഴ്സ് ഫോറം ഓണാഘോഷം 21ന്

ദോഹ ∙ കേരള എൻജിനീയേഴ്സ് ഫോറം (കെഇഎഫ്) ഖത്തർ ഓണാഘോഷം 21ന് ഉംസലാൽ അലിയിലെ സാസ്കോ ഹാളിൽ നടക്കും. സിനിമാ നടിയും ഗായികയുമായ മീര നന്ദൻ, ഗായകൻ ഫ്രാങ്കോ, ടെലിവിഷൻ അവതാരക സുമി അരവിന്ദ് തുടങ്ങിയവർ പങ്കെടുക്കും.

പുതിയതും പഴയതുമായ മലയാളം പാട്ടുകളും ഓണപ്പാട്ടുകളും കോർത്തിണക്കി ഇവർ ഒരുക്കുന്ന ഗാനമേളയാണ് ആഘോഷത്തിലെ മുഖ്യ ആകർഷണം. ഇതിനുപുറമെ കെഇഎഫ് കലാകാരന്മാരുടെ നൃത്ത സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. ‌മാവേലിയുടെ വരവോടെ രാവിലെ 10.30ന് പരിപാടിക്കു തുടക്കമാകും. തുടർന്നു പഞ്ചവാദ്യം, പുലികളി, തിരുവാതിര, മറ്റു കലാപരിപാടികൾ, ഗാനമേള എന്നിവ നടക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.