Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാമിലി റിസർച്ച് കോൺഫറൻസിന് ഇന്നു തുടക്കം

ദോഹ ∙ ദോഹ ഇന്റർനാഷനൽ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഫി) നേതൃത്വത്തിൽ ഫാമിലി റിസർച്ച് ആൻഡ് പോളിസി കോൺഫറൻസ് ഇന്നു ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ തുടങ്ങും. യുദ്ധവും അക്രമങ്ങളും അറബ് കുടുംബങ്ങളിലുണ്ടാക്കുന്ന ആഘാതമാണ് വിഷയം. സിറിയ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ കുടുംബങ്ങൾ ആഭ്യന്തര യുദ്ധങ്ങൾമൂലം അനുഭവിക്കുന്ന ദുരിതങ്ങൾ സമ്മേളനം ചർച്ചചെയ്യുമെന്നു ഡിഫി എക്സിക്യൂട്ടീവ് ഡയറക്ടർ നൂർ അൽ മൽകി അൽ ജെഹാനി പറഞ്ഞു.

അൽജസീറ മീഡിയ നെറ്റ്‌വർക്കിന്റെ സഹകരണത്തോടെയാണു സമ്മേളനം നടത്തുക. സിറിയയിലെയും ലിബിയയിലെയും സാഹചര്യങ്ങളെക്കുറിച്ചു അൽജസീറ മാധ്യമ പ്രവർത്തകർ വിവരിക്കും. ദുരന്തഭൂമികളിൽ സഹായം എത്തിക്കുന്നതിൽ സർക്കാർ ഇതര സംഘടനകളുടെ പങ്കിനെ കുറിച്ചു രണ്ടാംദിനം ചർച്ച ചെയ്യും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.