Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സിസി സ്കൂൾ കലോൽസവം 21ന്

ദോഹ ∙ ഖത്തർ കേരളീയം സാംസ്‌കാരികോൽസവത്തിന്റെ ഭാഗമായി ഖത്തറിലെ മലയാളി വിദ്യാർഥികൾക്കായി ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്സിസി) നടത്തുന്ന കലോൽസവം 21നു ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ നടക്കും. കിഡ്‌സ് (രണ്ടു വിഭാഗം), സബ്ജൂനിയർ, ജൂനിയർ, പ്രീസീനിയർ, സീനിയർ എന്നീ ആറു വിഭാഗങ്ങളിലായാണ് മൽസരങ്ങൾ നടക്കുക.

റജിസ്‌ട്രേഷൻ 16നു മുൻപായി സ്‌കൂളുകൾ മുഖേനയായിരിക്കും സ്വീകരിക്കുക. കളറിങ്, ചിത്രരചന, കവിതാ പാരായണം, പാസേജ് റീഡിങ്, ക്ലേ മോഡലിങ്, മോണോ ആക്ട്, പദ്യരചന, പ്രസംഗം, സ്‌കിറ്റ്, ക്രാഫ്റ്റ് ഇൻസ്റ്റലേഷൻ, കഥാപ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മൽസരം. ഫോൺ: 33646310, 55298247.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.