Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സിസിക്ക് അനുമോദനം

fcc

ദോഹ ∙ അക്ഷയ പുരസ്‌കാരം നേടിയ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിനെ (എഫ്സിസി) കലാസാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഫരീദ് തിക്കോടി, ഉണ്ണിക്കൃഷ്ണൻ ചടയമംഗലം എന്നിവർ എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശേരിക്ക് ഉപഹാരം നൽകി. ഗോപിനാഥ് കൈന്താർ, എ.വി.എം. ഉണ്ണി, ശോഭ നായർ, വി. ടി. ഫൈസൽ, ആവണി വിജയകുമാർ, നജ്മ നസീർ, എംടി നിലമ്പൂർ, ഡോ. കെ.സി സാബു കെ.സി. തൻസീം കുറ്റ്യാടി, സുനിൽ പെരുമ്പാവൂർ, ഫരീദ് തിക്കോടി, റഫീഖുദ്ദീൻ പാലേരി എന്നിവർ പ്രസംഗിച്ചു.

ഓപ്പൺ ഫോറത്തിൽ ബാവ വടകര, ഷാൻ റിയാസ്, രാമചന്ദ്രൻ വെട്ടിക്കാട്, മജീദ് നാദാപുരം, ഹർഷൻ ചേലേമ്പ്ര, നവാസ് മുക്രിയകത്ത്, യതീന്ദ്രൻ മാഷ്, അബ്ദുൽ അസീസ് കൂളിമുട്ടം, ഖാലിദ് കല്ലൂർ എന്നിവർ എഫ്സിസിയുമായുള്ള അനുഭവം പങ്കുവച്ചു. അക്ഷര പ്രവാസം മാതൃകയിൽ 'സാംസ്‌കാരിക പണിപ്പുര' സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഹബീബ് റഹ്മാൻ കിഴിശ്ശേരി പറഞ്ഞു. എഫ്സിസിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന മഞ്ജു മിലൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.