Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിന നീന്തൽ ലോകകപ്പ് എട്ടു മുതൽ

ദോഹ ∙ രാജ്യാന്തര നീന്തൽ ഫെഡറേഷനായ ഫിന സംഘടിപ്പിക്കുന്ന നീന്തൽ ലോകകപ്പ് എട്ട്, ഒൻപത് തീയതികളിൽ ഹമദ് അക്വാറ്റിക് സെന്ററിൽ നടക്കും. വിവിധ രാജ്യങ്ങളിലായി പൂർത്തിയാക്കുന്ന നീന്തൽ ലോകകപ്പിൽ ദോഹയിലെ മത്സരങ്ങളാണ് ഈ ദിവസം നടക്കുക. മുപ്പതു രാജ്യങ്ങളിൽനിന്നായി ഒളിംപിക് ചാംപ്യന്മാർ ഉൾപ്പടെ 256 കായികതാരങ്ങൾ പങ്കെടുക്കും. ഖത്തറിൽനിന്ന് 16 താരങ്ങൾ മൽസരിക്കുന്നുണ്ട്. ലോകകപ്പിനെ വരവേൽക്കാൻ പൂർണ സജ്ജമായതായി ഖത്തർ സ്വിമ്മിങ് അസോസിയേഷൻ പ്രസിഡന്റ് ഖലീൽ അൽ ജാബർ പറഞ്ഞു.

ഫ്രാൻസിലെ പാരീസിലാണ് ഓഗസ്റ്റിൽ ലോകകപ്പ് മൽസരങ്ങൾ ആരംഭിച്ചത്. തുടർന്നു ബർലിനിലും മോസ്‌കോയിലും ബെയ്ജിങ്ങിലും കഴിഞ്ഞ മാസങ്ങളിൽ മൽസരം നടന്നു. ഈ മാസം നാല്, അഞ്ച് തീയതികളിൽ ദുബായിലായിരുന്നു ഇതിനു മുമ്പത്തെ മൽസരം. ദോഹയ്ക്കുശേഷം 21, 22 തീയതികളിൽ സിംഗപ്പൂരിലും 25, 26 തീയതികളിൽ ടോക്യോയിലും 29, 30 തീയതികളിൽ ഹോങ്കോങ്ങിലും നടക്കുന്ന മൽസരങ്ങളോടെ ലോകകപ്പ് പൂർത്തിയാകും.

ദോഹയിൽ 32 മൽസരങ്ങളാണുള്ളത്. രാവിലെ പത്തുമുതൽ ഹീറ്റ്‌സും വൈകിട്ട് ആറുമുതൽ ഫൈനലും നടക്കും. നീന്തൽ രംഗത്തെ മുൻനിര താരങ്ങൾ ദോഹയിൽ മൽസരിക്കാനിറങ്ങുന്നുണ്ട്. രണ്ടു ദശലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.