Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഖോർ കോംപ്ലക്സിൽ സൗജന്യ വൈഫൈ

ദോഹ ∙ അൽ ഖോറിലെ വർക്കേഴ്സ് സ്പോർട്സ് കോംപ്ലക്സിൽ വൊഡാഫൊൺ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്തി. ആയിരക്കണക്കിനു തൊഴിലാളികൾക്കു ഗുണകരമാകുന്ന നടപടിയാണിത്. ബർവ റിയൽ എസ്റ്റേറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വർക്കേഴ്സ് കോംപ്ലക്സിൽ ആയിരക്കണക്കിനു തൊഴിലാളികളാണു താമസിക്കുന്നത്.

ഇതിനു പുറമേ അൽഖോറിലും പരിസരത്തുമായി ഒന്നര ലക്ഷത്തിലേറെ തൊഴിലാളികളുണ്ടെന്നാണു കണക്കാക്കുന്നത്. ഡിജിറ്റൽ ലോകത്തേക്കു തൊഴിലാളികളെ കൂടി ഉൾപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്നു വൊഡാഫോൺ ഖത്തർ അറിയിച്ചു. നാട്ടിലുള്ള അവരുടെ ബന്ധുക്കളുമായി പണച്ചെലവില്ലാതെ എപ്പോഴും ബന്ധപ്പെടാൻ കഴിയും എന്നതാണു മെച്ചം. 2.45 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച കോംപ്ലക്സിൽ കളിസ്ഥലങ്ങൾ, സൂപ്പർമാർക്കറ്റ്, റസ്റ്ററന്റ് തുടങ്ങിയവയുമുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.