Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചാവ് കൈവശം വച്ചതിന് ഇന്ത്യക്കാരന് തടവ്

jail

ദോഹ ∙ കഞ്ചാവ് കൈവശം വച്ചതിന് ഇന്ത്യക്കാരനു രണ്ടു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്കു ശേഷം നാടുകടത്തും. പ്രതി കഞ്ചാവു കച്ചവടം നടത്തുന്നതായ രഹസ്യ വിവരത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്സ് പ്രിവൻഷൻ വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.

പെട്രോൾ സ്റ്റേഷനിൽ വച്ചു പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളുടെ ദേഹപരിശോധന നടത്തി. ചെറിയ പൊതി കഞ്ചാവ് പോക്കറ്റിൽ നിന്നു കണ്ടെത്തി. കഞ്ചാവ് നിറച്ച സിഗരറ്റ് പ്രതിയുടെ കാറിൽ നിന്നും കണ്ടെടുത്തു. രക്തപരിശോധനയിൽ ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്നതായും കണ്ടെത്തി. തുടർന്നാണു കേസ് ചാർജ് ചെയ്തത്.

ശിക്ഷ കുറച്ചു

ദോഹ ∙ തോക്കു കൈവശം വച്ചതിനു മൂന്നു വർഷം തടവും പതിനായിരം റിയാൽ പിഴയും ശിക്ഷിച്ച കേസിൽ അപ്പീൽ കോടതി ശിക്ഷ ഇളവു ചെയ്തു നൽകി. ഒരു വർഷം തടവു ശിക്ഷയാണ് അപ്പീൽകോടതി വിധിച്ചത്.

ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. പൊലീസ് പട്രോൾ സംഘമാണ് ജിസിസി പൗരനെ തോക്കും തിരകളുമായി പിടികൂടിയത്. തോക്കു സൂക്ഷിക്കാൻ ലൈസൻസ് ഇല്ലായിരുന്നു. തുടർന്നാണു കോടതി മൂന്നു വർഷത്തെ ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണു ശിക്ഷ ഇളവു ചെയ്തു നൽകിയത്. മുൻപു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നതു കണക്കിലെടുത്താണു ശിക്ഷാ ഇളവ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.