Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്‌എംസി അലർജി ഒപി മെഡിക്കൽ സിറ്റിയിലേക്ക്‌

ദോഹ∙ ഹമദ്‌ ജനറൽ ആശുപത്രിയിലെ അലർജി, ഇമ്യുണോളജി ഔട്ട്‌പേഷ്യന്റ്‌ വിഭാഗം ഈ മാസം 22ന്‌ ഹമദ്‌ ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലേക്കു മാറ്റുമെന്ന്‌ എച്ച്‌എംസി. 23മുതൽ അപ്പോയ്‌മെന്റ്‌ ലഭിച്ചിട്ടുള്ളവരും അപ്പോയ്‌മെന്റ്‌ എടുക്കാനുള്ള രോഗികളും പുതിയ ഓപിയിലാണ്‌ എത്തേണ്ടതെന്ന്‌ അലർജി, ഇമ്യുണോളജി വിഭാഗം മേധാവി ഡോ. മറിയം അൽനെസ്‌ഫ്‌ അറിയിച്ചു.

ഒട്ടേറെ രോഗികൾ എത്തുന്ന ഈ വിഭാഗത്തിൽ നിലവിലുള്ള ഓപിയിൽ സൗകര്യങ്ങൾ കുറവാണ്‌. പുതിയ കേന്ദ്രത്തിൽ രോഗികളെ പരിശോധിക്കുന്നതിനും രോഗികൾക്കും സന്ദർശകർക്കും കാത്തിരിക്കുന്നതിനുമൊക്കെ ഏറെ സൗകര്യങ്ങൾ ലഭ്യമാകുമെന്നും അവർ പറഞ്ഞു. ഹമദ്‌ ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ 310-ാം കെട്ടിടത്തി (ലെവൽ-4, ബി )ലേക്കാണ്‌ ഓപി മാറ്റുന്നത്‌.

ഇന്റേണൽ മെഡിസിൻ ആംബുലേറ്ററി കെയർ ക്ലിനിക്കുകളും ഇതേ കെട്ടിടത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. മരുന്നുകൾ ഇവിടെയുള്ള ഫാർമസിയിൽ കിട്ടും. വിപുലമായ പാർക്കിങ്‌ സൗകര്യവുമുണ്ട്‌. വിവിധതരം അലർജികൾക്കു പുറമേ ആസ്‌മ പോലെ ശ്വസനസംബന്ധമായ അസുഖങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാകും. എച്ച്‌എംസി എമർജൻസി, ഡർമറ്റോളജി, പീഡിയാട്രിക്‌സ്‌ വിഭാഗങ്ങളുമായി സഹകരിച്ചാണ്‌ അലർജി ക്ലിനിക്‌ പ്രവർത്തിക്കുന്നതെന്നും ഡോ. മറിയം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.