Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഇഎ ഖത്തറിന് അംഗത്വം

ദോഹ ∙ രാജ്യാന്തര ആണവോർജ ഏജൻസി(ഐഎഇഎ) ഗവണേഴ്‌സ് ബോർഡിൽ ഖത്തറിന് അംഗത്വം ലഭിച്ചു. വിയന്നയിൽ നടന്ന ഐഎഇഎയുടെ വാർഷിക ജനറൽ കോൺഫറൻസിനോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിൽ ഖത്തർ വിജയിച്ചു. മിഡിൽഈസ്റ്റ് ദക്ഷിണേഷ്യ മേഖലയിലേക്കു രണ്ടു സീറ്റുകളാണ് അനുവദിച്ചിരുന്നത്. ഖത്തർ, യുഎഇ, ഇറാഖ് രാജ്യങ്ങളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ ഇറാഖ് പരാജയപ്പെടുകയായിരുന്നു. ഗവണേഴ്‌സ് ബോർഡിലേക്ക് ഖത്തറിന്റെ രണ്ടാം വിജയമാണിത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.