Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി ജയന്തി

icc

ദോഹ ∙ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് അറോറ, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ. കെ. സിങ്, ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ രവികുമാർ, സെക്കൻഡ് സെക്രട്ടറി കെ. എസ്. ധിമാൻ, ഐസിസി പ്രസിഡന്റ് ഗിരീഷ്കുമാർ, വിവിധ സംഘടനാനേതാക്കൾ, സ്കൂൾകുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നതു വെബ്കാസ്റ്റിലൂടെ പ്രദർശിപ്പിച്ചു. ഭവൻസ് പബ്ലിക് സ്കൂൾ, തിരുമുറ്റം, ബംഗ്യ പരിഷത്, മഹാരാഷ്ട്ര മണ്ഡൽ എന്നിവയുടെ കലാപരിപാടികളും അരങ്ങേറി.

കൾച്ചറൽ സെക്രട്ടറി ജയന്തി മൈത്ര, ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി ദിവാകർ പൂജാരി തുടങ്ങിയവർ നേതൃത്വം നൽകി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.