Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻകാസ് കൺവൻഷൻ നാളെ

ദോഹ ∙ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൺവൻഷൻ നാളെ വൈകിട്ട് ഏഴിന് ഐസിസി മുംബൈ ഹാളിൽ നടക്കും. വർത്തമാന കാല ഇന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.ആദം മുൽസി മുഖ്യപ്രഭാഷണം നടത്തും. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ.ഉസ്മാൻ ഉദ്ഘാടനം ചെയ്യും.

നേത്രപരിശോധന ക്യാംപ് നടത്തി

ദോഹ ∙ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡിക്കൽ സെന്റർ കുട്ടികൾക്കായി നേത്രപരിശോധന ക്യാംപു നടത്തി. മൂന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള എൺപതിലധികം കുട്ടികൾ പരിശോധനയ്ക്കു വിധേയമായി. ഡോ. ടി.പി.വി.ശശീന്ദ്രനാഥ് നേത്രപരിശോധനയ്ക്കും ബോധവൽക്കരണ പരിപാടികൾക്കും നേതൃത്വം നൽകി. നേത്ര സംബന്ധമായ അസുഖങ്ങളെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.