Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻക്രെഡിബിൾ ഇന്ത്യ: നിക്ഷേപത്തിന് ഖത്തർ വ്യവസായികളും

tourisam

ദോഹ ∙ ന്യൂഡൽഹിയിൽ കഴിഞ്ഞമാസം അവസാനം നടന്ന ഇൻക്രെഡിബിൾ ഇന്ത്യ ടൂറിസം നിക്ഷേപക ഉച്ചകോടിയിൽ ഖത്തറിൽ നിന്നുള്ള വ്യവസായികളും പ്രവാസി നിക്ഷേപകരും പങ്കെടുത്തു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ നെറ്റ്‌വർക് (ഐബിപിഎൻ) നേതൃത്വത്തിലായിരുന്നു പ്രതിനിധ സംഘം ഉച്ചകോടിയിൽ പങ്കെടുത്തത്.

ടൂറിസം രംഗത്തെ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഉച്ചകോടി. ഖത്തർ പൗരന്മാർ, ഇന്ത്യൻ പ്രവാസി വ്യവസായികൾ എന്നിവരാണു ഐബിപിഎൻ സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിൽ നിക്ഷേപത്തിനു താൽപര്യമുള്ള വ്യവസായികളെയാണു സംഘത്തിൽ ഉൾപ്പെടുത്തിയതെന്ന് ഐബിപിഎൻ മാനേജ്മെന്റ് കമ്മിറ്റിയംഗം മുഹമ്മദ് അൻസാരി പറഞ്ഞു. നൂറിലധികം പദ്ധതികൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

86 ധാരണാപത്രങ്ങളും ഒപ്പുവച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ഇൻക്രിഡിബിൾ ഇന്ത്യ, ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ഉച്ചകോടി നടന്നത്. ഉച്ചകോടിയിലെ പ്രധാന സെഷനുകളിലൊന്നിൽ ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ പാനലിസ്റ്റായി പങ്കെടുത്തിരുന്നു. ഖത്തർ വ്യവസായികൾ ഉൾപ്പെടെയുള്ളവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഐബിപിഎന്നിന് വലിയ നേട്ടമാണെന്നു പ്രസിഡന്റ് കെ.എം. വർഗീസ് പറഞ്ഞു.

ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിലും ഐബിപിഎൻ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.