Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശോധന: കൂടുതൽ കടകൾ അടപ്പിച്ചു

ദോഹ ∙ വ്യാപാരശാലകളിലും റസ്റ്ററന്റുകളിലും പരിശോധന കർശനമാക്കിയതോടെ ക്രമക്കേടു കണ്ടെത്തിയ കൂടുതൽ കടകൾ അടപ്പിച്ചു. രാജ്യാന്തര ബ്രാൻഡുകളുടെ ശാഖയും അടപ്പിച്ചവയിൽ ഉൾപ്പെടും. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനു ഷീഹാനിയ നഗരസഭ ഒരു ഗ്രോസറി സ്റ്റോർ സ്ഥിരമായി പൂട്ടാൻ ഉത്തരവിട്ടു. റൗദത് അൽ ഖയിലിലും നജ്മയിലുമുള്ള രണ്ടു ഭക്ഷ്യശാലകൾ പൂട്ടാൻ ദോഹ നഗരസഭ ഉത്തരവിട്ടു.

റൗദത് അൽ ഖയിലിലെ ഭക്ഷ്യശാല പത്തുദിവസത്തേക്കും നജ്മയിലേതു 30 ദിവസത്തേക്കുമാണു പൂട്ടുക. കഴിഞ്ഞ എട്ടുദിവസംകൊണ്ടു പത്തു റസ്റ്ററന്റുകളാണു പൂട്ടിച്ചത്. കഴിഞ്ഞ മാസം 18 ഭക്ഷ്യശാലകൾ അടപ്പിച്ചു. പത്തു മുതൽ 30 ദിവസംവരെയാണു കടകൾ അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യം, മോശപ്പെട്ട ഭക്ഷണം, കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ കണ്ടെത്തിയ തിനെ തുടർന്നായിരുന്നു നടപടി. സെൻട്രൽ മാർക്കറ്റിൽ കഴിഞ്ഞ ദിവസം നഗരസഭയുടെയും സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെയും സംയുക്ത നേതൃത്വത്തിൽ പരിശോധന നടന്നു.

ദോഹ നഗരസഭ ജനറൽ കൺട്രോൾ വിഭാഗം, വാണിജ്യമന്ത്രാലയത്തിലെ ക്വാളിറ്റി ലൈസൻസ് ആൻഡ് മാർക്കറ്റ് കൺട്രോൾ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരാണു സംയുക്ത പരിശോധനയിൽ പങ്കെടുത്തത്. സെൻട്രൽ മാർക്കറ്റിൽനിന്നു 350 കിലോ ചീഞ്ഞ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. വക്ര നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ സംബന്ധിച്ചു റസ്റ്ററന്റ് ജീവനക്കാർക്കു ക്ലാസെടുത്തു. ഭക്ഷ്യനിയമങ്ങൾ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളുമാണു ജീവനക്കാർക്കു വിവരിച്ചത്. ഫ്രോസൺ ഇറച്ചി, മൽസ്യം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമാക്കി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.