Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഹ്റാമ സെന്ററുകളിൽ ലഭിക്കുന്നതു 35,000 ലേറെ ഫോൺ സന്ദേശങ്ങൾ

phone

ദോഹ ∙ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ) കോൾ സെന്ററിൽ ഒരു ദിവസം ലഭിക്കുന്നത് ആയിരത്തിലേറെ ഫോൺ കോളുകൾ. കഹ്റാമയുടെ 991 ഫോൺ നമ്പരിലേക്കു ലഭിക്കുന്ന ഫോൺ കോളുകളിൽ ഏറെയും ഉപയോക്താക്കളുടെ സംശയങ്ങൾ, പരാതികൾ എന്നിവയാണ്. കഹ്റാമയുടെ വിവിധ ആപ്ളിക്കേഷനുകളെ കുറിച്ചും ഓൺലൈൻ സർവീസിനെകുറിച്ചും ഉപയോക്താക്കൾ അന്വേഷിക്കുന്നുണ്ട്. കോൾ സെന്റർ, സപ്പോർട്ട്, ക്വാളിറ്റി ആൻഡ് ട്രെയ്നിങ് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളാണു കോൾസെന്ററിലുള്ളത്.

24 മണിക്കൂറും കോൾ സെന്റർ സേവനം നൽകുന്നു. ദിവസേന ആയിരം മുതൽ 1500 ഫോൺ കോളുകളാണു കേന്ദ്രത്തിൽ ലഭിക്കുന്നത്. മാസം35,000 മുതൽ 40,000 കോളുകളാണു കണക്കാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.