Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടെക്സ ഓണാഘോഷത്തിൽ മാവേലിയും ടിപ്പുവും

kateksa-onam കാസർകോട് ജില്ലാ പ്രവാസി അസോസിയേഷൻ (കടെക്‌സ) ഓണാഘോഷത്തിൽ മേളം ദോഹ അവതരിപ്പിച്ച വാദ്യമേളം

ദോഹ ∙ വഞ്ചിപ്പാട്ടിന്റെ ഈണം തീർത്ത ആവേശത്തിന്റെ ഓളത്തിൽ മാവേലിയും ടിപ്പു സുൽത്താനും എഴുന്നള്ളി. അവർക്ക് അകമ്പടിയായി മുത്തുക്കുടയുമായി താലപ്പൊലിയും മേളം ദോഹയുടെ വാദ്യമേളവും പുലികളിയും. തിരുവാതിരയുടെയും ഒപ്പനയുടെയും താളത്തിനൊപ്പം ഓണ സദ്യയും. ഇഷ്ടഗാനങ്ങളും നൃത്തച്ചുവടുകളുമായി കാസർകോട് ജില്ലാ പ്രവാസി അസോസിയേഷൻ (കടെക്‌സ) ഓണാഘോഷം വേറിട്ട അനുഭവമായി.

വെള്ളിയാഴ്ച രാവിലെ മുതൽ ദോഹ എംഇഎസ് ഇൻഡോർ സ്റ്റേഡിയത്തിലാണു കാസർകോട്ടുകാർ ഓണം, ഈദ് സംഗമം നടത്തിയത്. സിനിമാ പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. കടെക്‌സ പ്രസിഡന്റ് എസ്.എ.എം.ബഷീർ അധ്യക്ഷനായിരുന്നു. സിനിമാ നടി ഷംന കാസിം മുഖ്യാതിഥി ആയിരുന്നു. കലാമണ്ഡലം അജിത, സവിത പ്രശാന്ത് തുടങ്ങിയവർ നൃത്തം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.വിനോദ് മാരാർ, കലാവിഭാഗം ഉണ്ണി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.