Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഹ്റാമ കൺട്രോൾ സെന്റർ പ്രധാനമന്ത്രി സന്ദർശിച്ചു

kahrama തുമാമയിൽ പ്രവർത്തിക്കുന്ന കഹ്റാമ നാഷനൽ കൺട്രോൾ സെന്റർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സന്ദർശിച്ചപ്പോൾ

ദോഹ ∙ തുമാമയിൽ പ്രവർത്തിക്കുന്ന കഹ്റാമ നാഷനൽ കൺട്രോൾ സെന്റർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സന്ദർശിച്ചു.

ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്റാമ) നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് അധികൃതർ വിശദീകരിച്ചു.

2022 ഫിഫ ലോകകപ്പ്, വിവിധ പാർപ്പിട പദ്ധതികൾ, മറ്റ് അടിസ്ഥാന വികസന പദ്ധതികൾ എന്നിവയ്ക്കായി കഹ്റാമയുടെ സജ്ജീകരണങ്ങളാണു വിശദീകരിച്ചത്. നാഷനൽ കൺട്രോൾ സെന്ററുമായി നേരിട്ടു ബന്ധിപ്പിക്കുന്ന സൗരോർജ പദ്ധതികളും വിവരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.