Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖിഫ് ടൂർണമെന്റ്

ദോഹ ∙ പത്താമതു ഖിഫ് കേരള അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റിയോഗം ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഖിഫ് പ്രസിഡന്റ് ഷംസുദീൻ ഒളകര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ ഖിഫ് നിർവഹിക്കുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സ്പോൺസറായ സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി. ഹമീദിനെ ആദരിച്ചു. ഐസിബിഎഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, ഐബിപിഎൻ പ്രസിഡന്റ് കെ. എം. വർഗീസ്, ജനറൽ സെക്രട്ടറി പി. കെ. ഹൈദരലി, പിആർ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം എന്നിവർ പ്രസംഗിച്ചു. ഖിഫിന്റെ ഒൻപതുവർഷത്തെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.