Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി സിഎച്ച് അനുസ്മരണം

kmcc-ch

ദോഹ ∙ കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താക്കൾക്കൊപ്പമാണു സി.എച്ച്.മുഹമ്മദ് കോയയുടെ സ്ഥാനമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബു പറഞ്ഞു. കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച സിഎച്ച് അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തക്കാർക്കും ബന്ധുക്കൾക്കും ജോലികൾ വാരിക്കോരി കൊടുക്കുന്ന മന്ത്രിമാരുമായി തുലനം ചെയ്യുമ്പോഴാണു സിഎച്ചിന്റെ മഹത്വം ബോധ്യമാവുക.

താൻ മന്തിയായിരിക്കുമ്പോൾ തന്റെ ഒരു ബന്ധുവിനും അവിഹിതമായി ഒന്നും നേടാനിടയായിക്കൂടെന്ന് അദ്ദേഹം വാശിപിടിച്ചതായും ഫൈസൽ ബാബു പറഞ്ഞു. പ്രസിഡന്റ് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി സലീം നാലകത്ത്, മുസ്‌ലിം ലീഗ് വൊളന്റിയർ ക്യാപ്റ്റൻ അഷറഫ് വെള്ളിലാട്ട്, ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.