Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഫ് ഫൗണ്ടേഷന് 2.75 ലക്ഷം റിയാൽ കൈമാറി ലുലു

lulu-help ഷെയ്ഖ് താനി ബിൻ അബ്ദുൽ ഹുമാനിറ്റേറിയൻ സർവീസ് ഫൗണ്ടേഷന് (റാഫ്) ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് സംഭാവന നൽകിയ 2.75 ലക്ഷം റിയാലിന്റെ ചെക്ക് റീജനൽ ഡയറക്ടർ എം. ഒ. ഷൈജൻ, റീജനൽ മാനേജർ പി. എം. ഷാനവാസ് എന്നിവരിൽ നിന്ന് റാഫ് സിഇഒ ഡോ. മുഹമ്മദ് സാലാഹ് ഏറ്റുവാങ്ങുന്നു.

ദോഹ∙ ഷെയ്ഖ് താനി ബിൻ അബ്ദുൽ ഹുമാനിറ്റേറിയൻ സർവീസ് ഫൗണ്ടേഷന് (റാഫ്) ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് 2.75 ലക്ഷം റിയാലിന്റെ ചെക്കു കൈമാറി. റമസാൻ സീസണിൽ ലുലു നടത്തിയ സംഭാവന ക്യാംപെയിന്റെ ഭാഗമായി ലഭിച്ച തുകയാണു കൈമാറിയത്. റീജനൽ ഡയറക്ടർ എം.ഒ. ഷൈജൻ, റീജനൽ മാനേജർ പി.എം.ഷാനവാസ് എന്നിവരിൽ നിന്ന് റാഫ് സിഇഒ ഡോ. മുഹമ്മദ് സാലാഹ് ചെക്ക് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നു വർഷമായി റാഫ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു ലുലു പ്രവർത്തിക്കുന്നു. റമസാൻ മാസത്തിൽ വിൽപന നടത്തിയ 400 ഉൽപന്നങ്ങളുടെ പത്തു ശതമാനമാണു സംഭാവനയായി കൈമാറിയത്. കഴിഞ്ഞ വർഷവും രണ്ടര ലക്ഷം റിയാൽ സംഭാവന നൽകിയിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.