Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കിഷ് എയർലൈൻസ് മൊബൈൽ ആപ്ലിക്കേഷൻ

ദോഹ ∙ യാത്രക്കാർക്കു മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തുർക്കിഷ് എയർലൈൻസ് നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ടിക്കറ്റ് എടുക്കൽ, റിസർവേഷൻ, ചെക്ക്ഇൻ, മൈൽസ് ആൻഡ് സ്‌മൈൽസ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യൽ, പുറപ്പെടൽ- എത്തിച്ചേരൽ സമയങ്ങൾ മനസിലാക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ പുതിയ മൊബൈൽ ആപ്പിലുണ്ടാകും. ടിക്കറ്റുകൾ മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള സൗകര്യം മൊബൈൽ ആപ്പിലുണ്ടാകും. ടെർമിനലിന്റെ മാപ്പും പുതിയ ആപ്ലിക്കേഷനിലുണ്ട്. ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ പുതിയ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.