Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗേൾ ഓൺ ദ് ട്രെയിൻ’ സിനിമയ്ക്കു നിരോധനം

ദോഹ ∙ ‘ദ് ഗേൾ ഓൺ ദ് ട്രെയിൻ’ സിനിമയുടെ പ്രദർശനത്തിനു ഖത്തറിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മുതൽ സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും തിയറ്ററുകളിൽ നിന്നു പിൻവലിച്ചതായി ഓൺലൈൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. സിനിമയുടെ ട്രെയ്‌ലറിലെ ചില സീനുകളാണു വിമർശനത്തിനിടയാക്കിയത്. നേരത്തേ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയുടെ കഥ പറയുന്ന ‘ഡാനിഷ് ഗേളും’ ഈ വർഷമാദ്യം പ്രദർശിപ്പിക്കുന്നതു വിലക്കിയിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.