Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാൾ ഓഫ് ഖത്തർ ഉദ്ഘാടനം ഡിസംബറിൽ

ദോഹ ∙ ഈമാസം തുറക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മാൾ ഓഫ് ഖത്തറിന്റെ ഉദ്ഘാടനം ഡിസംബർ പത്തിലേക്കു മാറ്റി. 540 കോടി റിയാൽ ചെലവിട്ടു നിർമിക്കുന്ന മാൾ ഖത്തറിലെ വലുപ്പമേറിയ മാളുകളിൽ ഒന്നാണ്. കെട്ടിടം പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും മറ്റു ജോലികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

100 ഭക്ഷ്യശാലകൾ ഉൾപ്പെടെ 500 വ്യാപാര ശാലകളാണു മാളിലുണ്ടാകുക. രാജ്യാന്തര ബ്രാൻഡുകളാണ് ഏറെയും. 19 സ്ക്രീൻ സിനിമാ ശാലയും 2.5 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന ചിൽഡ്രൻസ് സിറ്റിയുമാണു മാൾ ഓഫ് ഖത്തറിന്റെ മറ്റു പ്രത്യേകതകൾ. പുതുതായി നിർമിക്കുന്ന റയ്യാൻ ലോകകപ്പ് സ്റ്റേഡിയത്തിനു സമീപത്താണു മാൾ ഓഫ് ഖത്തർ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.