Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുമുറ്റം ഈദ്–ഓണാഘോഷം

nadumuttam

ദോഹ ∙ കൾച്ചറൽ ഫോറം വനിതാവിഭാഗം ‘നടുമുറ്റം’ നേതൃത്വത്തിൽ ഈദ് – ഓണം ആഘോഷം നടത്തി. നൂറിലധികം വീട്ടമ്മമാർ ചേർന്നു വീടുകളിൽ തയാറാക്കിയ ഓണസദ്യയോടുകൂടിയാണു പരിപാടി തുടങ്ങിയത്.

നാട്ടിൽനിന്നു കൊണ്ടുവന്ന നാടൻ പൂക്കൾകൊണ്ട് ഒരുക്കിയ പൂക്കളം മറ്റൊരു സവിശേഷതയായിരുന്നു. തിരുവാതിര, ഒപ്പന, അറബ് നൃത്തം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം ഉദ്ഘാടനം ചെയ്തു.

ഗീത അധ്യക്ഷത വഹിച്ചു. ശ്രീദേവി ജോയ്, ഡോ. അജിത്, കൾച്ചറൽ ഫോറം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നൂർജഹാൻ ഫൈസൽ, സാജിത ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.