Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്തത് 1097 പുതിയ കമ്പനികൾ

ദോഹ ∙ സാമ്പത്തിക വാണിജ്യമന്ത്രാലയത്തിനു കീഴിൽ സെപ്റ്റംബർ മാസം റജിസ്റ്റർ ചെയ്തത് 1097 പുതിയ കമ്പനികൾ. ഇതിൽ 742 എണ്ണം പുതിയതും 355 എണ്ണം ഉപകമ്പനികളുമാണ്. 60 ശതമാനം കമ്പനികളും ലിമിറ്റഡ് ലയബിലിറ്റി വിഭാഗത്തിലാണു റജിസ്റ്റർ ചെയ്തത്. ഉടമസ്ഥാവകാശം ഒരാൾക്കു മാത്രമുള്ള കമ്പനികളാണ് 24 ശതമാനം. പുതിയ റജിസ്ട്രേഷനിൽ കോൺട്രാക്ടിങ് കമ്പനികളാണു കൂടുതൽ (259).

112 കമ്പനികൾ നിർമാണ സാമഗ്രികളുടെ ട്രേഡിങ് നടത്തുമ്പോൾ 124 എണ്ണം ഗ്രോസറികൾ, റസ്റ്ററന്റുകൾ എന്നിവയാണ്. 203 കമ്പനികളാണു സെപ്റ്റംബർ മാസം പൂട്ടിയത്. പുതിയ റജിസ്ട്രേഷന്റെ 18.5 ശതമാനം വരുമിത്. പൂട്ടിപ്പോയവയിലും 24 ശതമാനവും കോൺട്രാക്ടിങ് കമ്പനികളാണ്. റസ്റ്ററന്റുകൾ, ഗ്രോസറികൾ എന്നിവ 22 ശതമാനവും നിർമാണ സാമഗ്രികളുടെ ട്രേഡിങ് കമ്പനികൾ ഇരുപതു ശതമാനവും വരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.