Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുസ്‌ഥലങ്ങളിലെ പുകവലി: നിയമം കടുപ്പിച്ച് ഖത്തർ

ദോഹ ∙ പൊതുസ്ഥലത്തെ പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുറത്തിറക്കി. കഴിഞ്ഞ ജൂണിൽ ചേർന്ന മന്ത്രിസഭാ യോഗം കരടു നിയമത്തിന് അംഗീകാരം നൽകിയിരുന്നു. 2002ലെ 20–ാം നമ്പർ നിയമത്തിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്താണു പുതിയ നിയമത്തിനു രൂപംനൽകിയത്. മാളുകൾ, ഹോട്ടലുകൾ, ഓഫിസുകൾ തുടങ്ങി പൊതുപ്രാധാന്യമുള്ള സ്ഥലങ്ങളിൽ പുകവലിക്കുന്നവരിൽ നിന്നു മൂവായിരം റിയാൽ പിഴയീടാക്കാനായിരുന്നു മന്ത്രിസഭ അംഗീകരിച്ച കരടു നിയമത്തിലെ നിർദേശങ്ങൾ. നിലവിൽ അഞ്ഞൂറു റിയാലാണു പിഴ.

18 വയസ്സിൽ താഴെയുള്ളവർക്കു സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വിൽക്കുന്നതും നിരോധിച്ചു. ഇലക്ട്രോണിക് സിഗരറ്റുകൾ, സ്വെയ്ക്കകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനമുണ്ട്. പുകയില ഉൽപന്നങ്ങൾക്കു ചുമത്തുന്ന ഇറക്കുമതി ചുങ്കത്തിന്റെ അഞ്ചു ശതമാനം ആരോഗ്യബോധവൽകരണത്തിനായി നീക്കിവയ്ക്കും. ഇറക്കുമതി ചെയ്യുന്ന പുകയില ഉൽപന്നങ്ങൾ കർശന പരിശോധനയ്ക്കു വിധേയമാക്കും. ഇറക്കുമതി ചെയ്യുന്ന സിഗരറ്റിൽ നിക്കോട്ടിന്റെ അളവ് എത്രയാകാം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ആരോഗ്യമന്ത്രിയാണെന്നും മുൻ റിപ്പോർട്ടിൽ പറയുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.