Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പർ പ്ലേറ്റ് മെഷീൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്

ദോഹ ∙ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥാപിച്ച നമ്പർ പ്ലേറ്റ് നിർമാണ കേന്ദ്രത്തിലെ ചില യന്ത്രങ്ങൾ വക്വോദിന്റെ വാഹന പരിശോധന കേന്ദ്രങ്ങളിലേക്കു (ഫാഹസ്) മാറ്റുന്നു. അൽഖോർ, അൽ ഷീഹാനിയ, വുഖയർ, മസ്റ്രൂവ, ഷമാൽ, വക്ര, ദുഖാൻ എന്നീ ഫാഹസ് കേന്ദ്രങ്ങളിലേക്കു മാറ്റുമെന്ന് ഗതാഗത വകുപ്പ് ലൈസൻസിങ് വിഭാഗം മേധാവി ബ്രിഗേഡിയർ സാഖർ സലിം അൽ മുറൈഖി പറഞ്ഞു. ആദ്യഘട്ടത്തിൽ അൽഖോറിലാണു മെഷീൻ സ്ഥാപിക്കുകയെന്ന് ഫാഹസ് ജനറൽ ഡയറക്ടർ ഈദ് മുഹമ്മദ് അൽ കുബൈസി പറഞ്ഞു.

ഈ വർഷം അവസാനത്തോടെ ഷീഹാനിയ, വുഖയർ എന്നിവിടങ്ങളിലെ ഫാഹസ് കേന്ദ്രങ്ങളിലും നമ്പർ പ്ലേറ്റ് മെഷീൻ സ്ഥാപിക്കും. രണ്ടാംഘട്ടമായാണ് അൽ മസ്രൂവ, ഷമാൽ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ഫാഹസ് കേന്ദ്രങ്ങളിൽ നമ്പർ പ്ലേറ്റ് യന്ത്രം സ്ഥാപിക്കുക. ഈ മേഖലകളിലുള്ളവർക്കു നമ്പർ പ്ലേറ്റ് മാറ്റുന്നതിനായി ഇൻഡസ്ട്രിയൽ ഏരിയ വരെ പോകേണ്ടതില്ല എന്നാണ് മെച്ചമെന്നും അദ്ദേഹം അറബിക് പത്രത്തോടു പറഞ്ഞു. യന്ത്രങ്ങൾ ഫാഹസ് കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിനുള്ള ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിക് വകുപ്പിന്റെ കീഴിലുള്ള വാഹന നമ്പർ പ്ലേറ്റ് നിർമാണ വർക്‌ഷോപ് മദീനത്ത് ഖലീഫയിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയയിലെ പുതിയ കേന്ദ്രത്തിലേക്കു കഴിഞ്ഞമാസമാണു മാറ്റിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സർവീസ് സെന്റർ കോംപ്ളക്സിലാണു നമ്പർ പ്ലേറ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ജർ‍മനിയിൽ നിർമിച്ച പത്തു സ്മാർട് നമ്പർ പ്ലേറ്റ് നിർമാണ യന്ത്രങ്ങളാണ് ഇവിടുള്ളത്. പുതിയ നമ്പർ ലഭിക്കാനോ പഴയ നമ്പർ പ്ലേറ്റ് മാറ്റാനോ പത്തുമിനിറ്റിൽ താഴെ സമയം മാത്രമാണെടുക്കുക. ഡ്രൈവർ വാഹനത്തിനു പുറത്തിറങ്ങേണ്ട ആവശ്യം പോലുമില്ലെന്ന് അധികൃതർ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.