Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവിലയിടിവ്‌ സമ്പദ്‌വ്യവസ്‌ഥയെ ബാധിച്ചെന്നു ബയ്‌ത്‌ സർവേ

ദോഹ∙ ആറുമാസം മുൻപത്തേക്കാൾ ഖത്തറിലെ സാമ്പത്തികരംഗം മോശമായതായി 36% സ്വദേശികൾ വിലയിരുത്തുമ്പോൾ അടുത്ത ആറുമാസത്തിനുള്ളിൽ സമ്പദ്‌ വ്യവസ്‌ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെ 42% പേർ. പ്രമുഖ ഓൺലൈൻ ജോബ്‌ പോർട്ടലായ ബയ്‌ത്‌ ഡോട്‌കോം സന്നദ്ധസംഘടനയായ യുഗോവുമായിച്ചേർന്നു നടത്തിയ സർവേയിലാണ് സ്വദേശികളുടെ വിലയിരുത്തൽ. എണ്ണവിലയിടിവിനുശേഷം ഇതാദ്യമായാണ്‌ ബയ്‌ത്‌ ഇത്തരം സർവേ സംഘടിപ്പിച്ചത്‌.

ഇതിലെ കണ്ടെത്തലുകൾ പലതും ശ്രദ്ധേയവുമാണ്‌.സർവേയിൽ പങ്കെടുത്ത മൊത്തം പേരിൽ 25% കഴിഞ്ഞ ആറുമാസത്തേക്കാൾ സാമ്പത്തികസ്‌ഥിതി മെച്ചമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 29% പേർ മാറ്റമുണ്ടായിട്ടില്ലെന്ന്‌ പറയുന്നു. ഖത്തറിലെ വ്യാപാരസാഹചര്യം മെച്ചമാണെന്നു കരുതുന്നത്‌ 28% മാത്രമാണ്‌. മറ്റൊരു 28% വ്യാപാരസാഹചര്യം മുൻപത്തേക്കാൾ മോശമായെന്ന് വിലയിരുത്തി. വലിയ മെച്ചമോ കോട്ടമോ ഇല്ലെന്ന പക്ഷക്കാരാണ്‌ ബാക്കി 44% പേർ.

അടുത്ത ഒരുവർഷത്തിനുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് 60% പേർ പ്രതീക്ഷ പ്രകടിപ്പിച്ചപ്പോൾ 13% പേർ എതിരഭിപ്രായം പറഞ്ഞു. കാര്യങ്ങൾ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന്‌ 21% പേർ വിലയിരുത്തി. രാജ്യത്തെ തൊഴിൽ ലഭ്യതയെക്കുറിച്ചും ഏകാഭിപ്രായമില്ല. പല വ്യവസായങ്ങളിലും ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടെന്നതാണ്‌ 15% സ്വദേശികളുടെ വിലയിരുത്തൽ. അടുത്ത ആറുമാസത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്ന്‌ 32% കരുതുമ്പോൾ 30% പേർക്ക് അത്ര ഉറപ്പില്ല. തൊഴിൽ ലഭ്യതയിൽ മാറ്റം വരില്ലെന്നു കരുതുന്നവർ 23% പേരാണ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.