Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ പഴയ എസി ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്കു നിരോധനം

ദോഹ∙ പഴയ എയർ കണ്ടീഷനുകളുടെ ഘടകഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും അധികൃതർ നിരോധനമേർപ്പെടുത്തി. ഇതറിയാതെ പലരും പഴയമോഡൽ എസികൾ നന്നാക്കാനെത്തിക്കുന്നുണ്ടെന്നും എന്നാൽ സ്‌റ്റാർ റേറ്റിങ്‌ ഉള്ള പുതിയ മോഡലുകൾ വാങ്ങാൻ നിർദേശിക്കുകയാണെന്നും ടെക്‌നീഷ്യന്മാർ പറയുന്നു. ഊർജക്ഷമതയില്ലാത്തതും പരിസ്‌ഥിതി സൗഹൃദമല്ലാത്തതുമായ പഴയമോഡൽ എസികളുടെ ഇറക്കുമതിയും വിൽപനയും നഗരസഭ, പരിസ്‌ഥിതി മന്ത്രാലയം നേരത്തേ നിരോധിച്ചിരുന്നു. ഇതിന്‌ അനുബന്ധമായി പഴയമോഡൽ എസികളുടെ ഘടകഭാഗങ്ങൾ ഇറക്കുമതിചെയ്യുന്നതും അധികൃതർ നിരോധനം ഏർപ്പെടുത്തി.

സ്‌റ്റാർ റേറ്റിങ്‌ ഉള്ള എസികൾ ജനപ്രിയമാക്കാൻ ജൂലൈ മുതൽ നഗരസഭ, പരിസ്‌ഥിതി മന്ത്രാലയം ഊർജിതപ്രചാരണം നടത്തുന്നുണ്ട്‌. ഖത്തർ സ്‌റ്റാൻഡേർഡ്‌സ്‌ നിർദേശിക്കുന്ന നിശ്‌ചിത നിലവാരമുള്ള (ക്യുഎസ്‌ 2663) എസികൾ മാത്രമാണ്‌ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്‌. ഇവയുടെ വിവിധ മോഡലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണെന്നും വ്യാപാരികൾ പറയുന്നു. വീടുകളിലും ഓഫിസുകളിലുമായി ഖത്തറിൽ ഏകദേശം 80 ലക്ഷം എസികളാണുള്ളത്‌. ഇതിൽ 70 ശതമാനവും പഴയ വിൻഡോ മോഡലുകളാണ്‌. ഇവ കേടായാൽ ഇനി മാറ്റിവയ്‌ക്കുകയല്ലാതെ മാർഗമില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.