Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു പെട്രോൾ പമ്പുകൾ കൂടി അടയ്ക്കും

petrol

ദോഹ ∙ ഖത്തറിലെ രണ്ടു സ്വകാര്യ പെട്രോൾ സ്റ്റേഷനുകൾകൂടി നവീകരണത്തിനായി അടയ്ക്കുന്നു. വെസ്റ്റ്ബേ പെട്രോൾ സ്റ്റേഷൻ, യൂണിവേഴ്സിറ്റി പെട്രോൾ സ്റ്റേഷൻ എന്നിവയാണു താൽക്കാലികമായി അടയ്ക്കുന്നത്. പെട്രോൾ സ്റ്റേഷനുകളുടെ കുറവുകാരണം നിലവിലെ പെട്രോൾ സ്റ്റേഷനുകളിലെല്ലാം തിരക്കാണ്. രണ്ടു സ്റ്റേഷൻകൂടി അടച്ചിടുന്നതോടെ വാഹന ഉടമകൾ കൂടുതൽ ബുദ്ധിമുട്ടും. പെട്രോൾ സ്റ്റേഷനിലെ സുരക്ഷാ നിബന്ധനകൾ സർക്കാർ കർശനമാക്കിയതോടെയാണു നവീകരണം വേണ്ടിവരുന്നത്.

ഫ്യൂവൽ ടാങ്കുകൾക്ക് ഇരട്ട കവചം സ്ഥാപിക്കണമെന്നാണ് ഈ വർഷം ആദ്യം കൊണ്ടുവന്ന പുതിയ നിബന്ധന. ഇതോടെ നിലവിലെ ഇന്ധന ടാങ്കുകൾ മാറ്റി പുതിയതു സ്ഥാപിക്കേണ്ടിവരും. ഇതിനുവേണ്ടിയാണു പെട്രോൾ സ്റ്റേഷനുകൾ അടച്ചിടുന്നതെന്നു ജീവനക്കാർ ഓൺലൈൻ പോർട്ടലിനോടു പറഞ്ഞു. സ്വകാര്യ പെട്രോൾ സ്റ്റേഷനുകൾ വിവിധ കാരണങ്ങൾകൊണ്ടു പൂട്ടിപ്പോകുന്നത് ഈയിടെ വർധിച്ചിരുന്നു. കഴിഞ്ഞ ചില വർഷങ്ങളിലായി പത്തോളം പെട്രോൾ പമ്പുകളാണു പൂട്ടിയത്.

വാഹനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ പെട്രോൾ പമ്പുകളുടെ എണ്ണം കുറയുന്ന സ്ഥിതിയാണു നിലവിലുള്ളത്. വക്വോദ് പുതിയ പെട്രോൾ സ്റ്റേഷനുകൾ തുറക്കുന്നുണ്ടെങ്കിലും ഇവയിൽ കൂടുതലും ദോഹയ്ക്കു പുറത്താണ്. അതിനാൽ ദോഹയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനായി നീണ്ട നിരയാണ്. ചില റോഡുകളിൽ പെട്രോൾ പമ്പുകളേയില്ല. പെട്രോൾ നിറയ്ക്കുന്നതിനായി മാത്രം ഏറെ സമയം ചെലവഴിക്കേണ്ട സ്ഥിതിയാണിപ്പോൾ. കൂടുതൽ പെട്രോൾ സ്റ്റേഷനുകൾ തുറക്കുമെന്നു വക്വോദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.