Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎച്ച്സിസി കോൺഫറൻസ് ഡിസംബർ 14 മുതൽ

ദോഹ ∙ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ (പിഎച്ച്സിസി) ആദ്യ സയന്റിഫിക് റിസർച്ച് കോൺഫറൻസ് ഡിസംബർ 14, 15 തീയതികളിൽ ദോഹയിൽ നടക്കും. പിഎച്ച്സിസിയുടെ ആരോഗ്യ സർവീസുകളും ഗവേഷണവും വിശദമാക്കുന്നതാണു കോൺഫറൻസ്. ജിസിസിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും റിസർച്ച് സയന്റിസ്റ്റുകളും വിദ്യാർഥികളും പങ്കെടുക്കും. താൽപര്യമുള്ളവർക്ക് കോൺഫറൻസ് വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.

എഫ്സിസി സ്‌കൂൾ കലോൽസവം: റജിസ്‌ട്രേഷൻ 20 വരെ

ദോഹ ∙ ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്സിസി) സ്‌കൂൾ കലോൽസവം 28 നു ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ നടക്കും. കിഡ്‌സ് (ഒന്ന്, രണ്ട്), സബ്ജൂനിയർ, ജൂനിയർ, പ്രീ സീനിയർ, സീനിയർ എന്നീ ആറ് വിഭാഗങ്ങളിലായാണു മൽസരം നടക്കുക. റജിസ്‌ട്രേഷൻ 20ന് മുൻപ് സ്കൂളുകൾ മുഖേന സ്വീകരിക്കും. ഫോൺ: 33646310, 55298247.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.