Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് 7 ഫോണിന് വിമാനത്തിൽ നിരോധനം

ദോഹ ∙ സാംസങ് ഗാലക്സി നോട്ട് 7 ഫോൺ വിമാനത്തിൽ അനുവദിക്കില്ലെന്നു ഖത്തർ എയർവേയ്സ് മുന്നറിയിപ്പു നൽകി. യാത്രക്കാരുടെ കൈവശമോ ചെക്ക്ഇൻ ബാഗേജിലോ ഈ ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു ഖത്തർ എയർവേയ്സ് അറിയിച്ചു. എല്ലാ വിമാന സർവീസുകൾക്കും ഇതു ബാധകമാണ്. ബാറ്ററി തകരാറിനെ തുടർന്നു ഫോൺ പൊട്ടിത്തെറിച്ച സംഭവങ്ങളെ തുടർന്നാണ് നിരോധനം. നോട്ട് 7 ഉൽപാദനം നിർത്തിയ സാംസങ് ഫോൺ ഉപയോഗിക്കരുതെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളും വിമാനത്തിൽ നോട്ട് 7 ഫോൺ നിരോധിച്ചിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.