Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് കോളജിലേക്ക് മൂന്നാം ബാച്ച് എത്തി

doha-police

ദോഹ ∙ പൊലീസ് കോളജിലെ മൂന്നാം ബാച്ച് വിദ്യാർഥികൾക്കു കോളജിൽ സ്വീകരണം നൽകി. പരിശീലന വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഫഹദ് സയിദ് അൽ സോബൈ, തേർഡ് കമ്പനി കമാൻഡർ ക്യാപ്റ്റൻ ജാസിം അബ്ദുല്ല അൽ ഖാത്തർ, പൊലീസ് കോളജ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണു വിദ്യാർഥികളെ സ്വീകരിച്ചത്. നാലു ബാച്ചുകളായി തിരിച്ച വിദ്യാർഥികൾക്കു പൊലീസ് കോളജിലെ അച്ചടക്കത്തെയും ജീവിതരീതിയെയും കുറിച്ചു വിശദീകരിച്ചു. പഠനത്തിനൊപ്പം വിവിധ സൈനിക, കായിക പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്.

ജിമ്മിലും ബാരാക്കിലും ഉൾപ്പെടെ വിദ്യാർഥികളുടെ പെരുമാറ്റവും പരിശീലനവും കർശനമായി നിരീക്ഷിക്കുമെന്നു ക്യാപ്റ്റൻ ഫഹദ് അൽ സോബൈ വിദ്യാർഥികൾക്കു മുന്നറിയിപ്പു നൽകി. വിദഗ്ധരുടെ നേതൃത്വത്തിലാണു പരിശീലനം നൽകുന്നത്. സഹ വിദ്യാർഥികളോടും സീനിയേഴ്സിനോടുമുള്ള പെരുമാറ്റവും വിലയിരുത്തും. നാഷനൽ ഡേ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു പൊലീസ് കോളജ് വിദ്യാർഥികൾ പരേഡ് അവതരിപ്പിക്കാറുണ്ട്. ചൈനീസ്, അമേരിക്കൻ ഏജൻസികളോടു സഹകരിച്ചാണു വിദ്യാർഥികൾക്കു പരിശീലനം നൽകുന്നതെന്നും ക്യാപ്റ്റൻ ഫഹദ് അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.