Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനസംഖ്യ

ദോഹ ∙ ഈദുൽ അസ്ഹ പെരുന്നാൾ കഴിഞ്ഞു പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയതോടെ ഖത്തർ ജനസംഖ്യ വീണ്ടും കാൽക്കോടി കടന്നു. സെപ്റ്റംബർ അവസാനം ഖത്തറിന്റെ ജനസംഖ്യ 25.53 ലക്ഷത്തിലെത്തി. ഓഗസ്റ്റ് 31ന് 24.01 ലക്ഷമായിരുന്നു ജനസംഖ്യ.

ഒരു മാസം കൊണ്ട് ഒന്നര ലക്ഷത്തിലധികമാണു ജനസംഖ്യ വർധിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിനേക്കാൾ ഒൻപതു ശതമാനത്തിന്റെ വർധനയുണ്ടെന്നു വികസനാസൂത്രണ സ്റ്റാറ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയ് മാസമായിരുന്നു ഖത്തറിലെ റെക്കോർഡ് ജനസംഖ്യ. അന്ന് 25.87 ലക്ഷമായിരുന്നു ജനസംഖ്യ. അതിനേക്കാൾ 30,000 പേർ കുറവാണ് സെപ്റ്റംബറിലെത്തിയത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.