Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറമുഖ നടത്തിപ്പിന്‌ സ്‌ഥിരം സമിതി

ദോഹ ∙ രാജ്യത്തെ തുറമുഖങ്ങളുടെ നടത്തിപ്പിനും ഭരണനിർവഹണത്തിനും സ്‌ഥിരം സമിതിക്കു രൂപംനൽകാനുള്ള നിയമം മന്ത്രിസഭ അംഗീകരിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധിയാവും സമിതിയുടെ അധ്യക്ഷൻ. ബന്ധപ്പെട്ട മറ്റെല്ലാ സർക്കാർ വകുപ്പുകളുടെയും പ്രതിനിധികൾ സമിതിയിലുണ്ടാവും. തുറമുഖത്തെ നിർമാണപ്രവർത്തനങ്ങളുടേയും തൊഴിലാളികളുടേയും മേൽനോട്ടവും സമിതിക്കായിരിക്കും. രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനപുരോഗതി സംബന്ധിച്ച്‌ സമിതി എല്ലാ നാലുമാസം കൂടുമ്പോഴും ആഭ്യന്തരമന്ത്രിക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കേണ്ടതുണ്ട്‌.

രാജ്യത്തെ നടപ്പാലങ്ങളുടെ നിർമാണ മേൽനോട്ടത്തിനായി നഗരസഭ, പരിസ്‌ഥിതി മന്ത്രാലയത്തിനു കീഴിൽ ഒരു സമിതി രൂപീകരിക്കാനും മന്ത്രിസഭ അനുമതി നൽകി. നഗരസഭ, പരിസ്‌ഥിതി മന്ത്രാലയപ്രതിനിധിയാവും സമിതിയുടെ അധ്യക്ഷൻ. കരാർ നടപ്പാക്കുന്നതിൽ വീഴ്‌ചവരുത്തുന്ന കമ്പനിക്കെതിരെ നടപടിയെടുക്കാൻ സമിതിക്ക്‌ അധികാരമുണ്ടാവും.
സുപ്രീം മെഡിക്കൽ കമ്മിറ്റി പരിഷ്‌കരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ഉത്തരവിനും ഖത്തരി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച 2002ലെ 24–ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും മന്ത്രിസഭാ അംഗീകാരം നൽകി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.