Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമാപ്പ്: ഒട്ടേറെപ്പേർക്ക് സഹായമായി കൾച്ചറൽ ഫോറം ഡെസ്ക്

ദോഹ ∙ പൊതുമാപ്പു പ്രയോജനപ്പെടുത്തുന്നവർക്കായി കൾച്ചറൽ ഫോറം ഒരുക്കിയ ഹെൽപ് ഡസ്കിൽ ഒട്ടേറെപ്പേർ സഹായംതേടിയെത്തിയതായി ഭാരവാഹികൾ അറിയിച്ചു. കൾച്ചറൽ ഫോറത്തെ സമീപിച്ച അഷ്റഫ്, ത്യാഗരാജൻ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു തിരിച്ചു. ഇവർക്കുള്ള വിമാന ടിക്കറ്റും സംഘടന നൽകിയതായി ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി തായിലാണ്ടി പറഞ്ഞു. മറ്റൊരു മലയാളിയായ സന്തോഷിനെ നാട്ടിലയയ്ക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.

കൊല്ലം, കോട്ടയം ജില്ലകളിൽനിന്നുള്ള ഓരോ വനിതകളും ഹെൽപ് ഡസ്കിന്റെ സഹായം തേടിയിട്ടുണ്ട്. വീട്ടുജോലിക്കാരികൾ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർക്കു കൾച്ചറൽ ഫോറം സഹായം നൽകുന്നുണ്ടെന്നു ജനസേവന വിഭാഗം ചെയർമാൻ തോമസ് സക്കറിയ പറഞ്ഞു. ഷറഫുദീൻ വടക്കാങ്ങര, ഉവൈസ്, സൈനുദീൻ നാദാപുരം തുടങ്ങിയവരുടെ നേതൃത്വത്തിലാണു ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.