Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽ കാർഷിക വികസന പദ്ധതികളുമായി ഖത്തർ റെഡ് ക്രസന്റ്

ദോഹ ∙ സിറിയയുടെ വടക്കൻ പ്രദേശത്ത് കാർഷിക വികസന പദ്ധതിയുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്). യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ സഹായത്തോടയാണു പദ്ധതി നടപ്പാക്കുക. ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുകയും പ്രദേശവാസികൾക്കു ജീവിതമാർഗം ഒരുക്കുകയുമാണു ലക്ഷ്യം.

സിറിയയിലെ മൂന്നു പ്രവിശ്യകളിലാണു പദ്ധതി നടപ്പാക്കുക. പച്ചക്കറി വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, വളം, കീടനാശിനി എന്നിവ വിതരണം ചെയ്യും. നിലവിൽ കൃഷിക്കാർക്കു കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നതോടെ ഒട്ടേറെ സ്ഥലങ്ങൾ തരിശു കിടക്കുന്ന സ്ഥിതിയാണ്. വിത്തും വളവും മറ്റും നൽകുന്നതോടെ കൂടുതൽ പ്രദേശത്തു കൃഷി ആരംഭിക്കാൻ കഴിയും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.