Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ഗ്യാസ്– പാക്കിസ്ഥാൻ 20 വർഷ കരാർ

ദോഹ ∙ പാക്കിസ്ഥാന് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകാൻ ഇരുപതു വർഷത്തേക്കു ഖത്തർ ഗ്യാസ് കരാർ ഒപ്പുവച്ചു. പാക്കിസ്ഥാനിലെ ഗ്ലോബൽ എനർജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡി (ഗെയിൽ)ന് വർഷം 13 ലക്ഷം ടൺ എൽഎൻജിയാണു നൽകുക. ഇതു പിന്നീട് 23 ലക്ഷം വരെയായി വർധിപ്പിക്കാൻ കരാറുണ്ട്. ഇസ്‌ലാമബാദിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

ഖത്തർ ഗ്യാസ് രണ്ടിൽ നിന്നാണു എൽഎൻജി നൽകുക. 2018 മുതൽ എൽഎൻജി നൽകി തുടങ്ങും. ക്യുപി പ്രസിഡന്റ് സാദ് ഷെരീദ അൽ കാബി, ഖത്തർ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനി തുടങ്ങിയവർ കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.