Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ഹാൻഡ്ബോൾ ടീമിനു ഏഷ്യൻ ബീച്ച് ഗെയിംസ് സ്വർണം

hand-ball വിയറ്റ്നാമിൽ നടന്ന അഞ്ചാം ഏഷ്യൻ ബീച്ച് ഗെയിംസിൽ സ്വർണം നേടിയ ഖത്തർ ബീച്ച് ഹാൻഡ്ബോൾ ടീമിന്റെ പ്രകടനം.

ദോഹ ∙ വിയറ്റ്നാമിൽ നടന്ന അഞ്ചാമത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഖത്തർ ബീച്ച് ഹാൻഡ്ബോൾ ടീമിനു സ്വർണം. ഇതു തുടർച്ചയായ മൂന്നാംതവണയാണു ഖത്തർ ടീം സ്വർണം നേടുന്നത്.

നേരത്തേ 2012, 2014 വർഷങ്ങളിലും ഖത്തറിനായിരുന്നു സ്വർണം. ഞായറാഴ്ച നടന്ന ഫൈനലിൽ ഒമാനെ (2–1) പരാജയപ്പെടുത്തിയാണു ഖത്തർ കിരീടം നേടിയത്. ഷെരിഫ് സാംബ, ജെഫേഴ്സൺ പെരൈര എന്നിവർ ഉൾപ്പെട്ട ഖത്തർ ടീം സ്വർണം നേടിയപ്പോൾ ഖത്തറിന്റെ രണ്ടാമത്തെ ടീം വെള്ളി മെഡൽ നേടി.

ഫുട്ബോൾ, ഹാൻഡ്ബോൾ, വോളി, ബാസ്കറ്റ്ബോൾ, അത്‌ലറ്റിക്സ്, ഗുസ്തി, നീന്തൽ എന്നീഇനങ്ങളിലാണു ഖത്തർ ബീച്ച് ഗെയിംസിൽ പങ്കെടുക്കുന്നത്. 45രാജ്യങ്ങളിൽ നിന്നായി മൂവായിരം താരങ്ങളാണു പങ്കെടുക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.