Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ സർവകലാശാല ടൈംസ് പട്ടികയിൽ

education

ദോഹ ∙ ടൈംസ് ഹയർ എജ്യുക്കേഷൻ സർവേയിൽ ഖത്തർ യൂണിവേഴ്സിറ്റിയെ ലോകത്തിലെ മികച്ച 600 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

501 മുതൽ 600 വരെയുള്ള റാങ്കിങ് പട്ടികയിലാണു ഖത്തർ യൂണിവേഴ്സിറ്റിയുള്ളത്. നേരത്തേ ക്യുഎസ് ലോക റാങ്കിങ്ങിൽ 393–ാം സ്ഥാനവും പുതിയ യൂണിവേഴ്സിറ്റികളുടെ ക്യുഎസ് ടോപ് 50യിൽ 49–ാം സ്ഥാനവും ഖത്തർ യൂണിവേഴ്സിറ്റി നേടിയിട്ടുണ്ട്. അധ്യാപനം, ഗവേഷണം, വിജ്ഞാനകൈമാറ്റം, രാജ്യാന്തര കാഴ്ചപ്പാട് തുടങ്ങി 13 വിഭാഗങ്ങളിലെ മികവു പരിഗണിച്ചാണു ടൈംസ് റാങ്ക് പട്ടിക തയാറാക്കുന്നത്.

മികവിന്റെ പട്ടികയിൽ ഉൾപ്പെട്ടതിൽ ഏറെ ആഹ്ളാദമുണ്ടെന്നും രാജ്യാന്തര തലത്തിൽ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാകും വരും വർഷങ്ങളിൽ ശ്രദ്ധ ചെലുത്തുകയെന്നും ക്യുയു പ്രസിഡന്റ് ഡോ. ഹസൻ അൽ ദെർഹാം പറഞ്ഞു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.