Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ അഭയാർഥികള്‍ക്കൊപ്പം

ദോഹ ∙ യുദ്ധം, ആഭ്യന്തരസംഘർഷം, പ്രകൃതിദുരന്തം എന്നിങ്ങനെ പലകാരണങ്ങളാലും ജനങ്ങൾ പലായനം ചെയ്യുന്നുണ്ടെന്നും അതിനാൽ പ്രശ്‌നത്തിന്റെ മൂലകാരണം മനസ്സിലാക്കിയേ അഭയാർഥി പ്രശ്‌നത്തിൽ ശരിയായ പരിഹാരം സാധ്യമാവൂ എന്നും യുഎൻ മനുഷ്യാവകാശസമിതി (യുഎൻഎച്ച്‌സിആർ) യോഗത്തിൽ യുഎന്നിലെ ഖത്തർ സ്‌ഥാനപതി ഫൈസൽ ബിൻ അബ്‌ദുല്ല അൽഹൻസാബ്‌ പറഞ്ഞു.

യുഎൻ അഭയാർഥി ഏജൻസി ഹൈകമ്മിഷണറായി ഫിലിപ്പോ ഗ്രാൻഡിയുടെ നിയമനത്തെയും ഖത്തർ സ്വാഗതം ചെയ്‌തു. യുഎൻ അഭയാർഥി ഏജൻസിയുമായി ഖത്തർ എന്നും അടുത്തു സഹകരിക്കുന്നുണ്ട്‌. അഭയാർഥികളുടെ ദുരിതപരിഹാരത്തിനായി യുഎൻഎച്ച്‌സിആർ നടത്തുന്ന എല്ലാ പദ്ധതികൾക്കും ഖത്തർ തുടർന്നും സഹായം നൽകും. ജീവകാരുണ്യമേഖലയിൽ ഖത്തർ വഹിക്കുന്നത്‌ സ്‌തുത്യർഹമായ പങ്കാണെന്നും ഇക്കാര്യത്തിൽ എല്ലാ രാജ്യാന്തര സംഘടനകളുമായി ഖത്തർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അൽഹൻസാബ്‌ ചൂണ്ടിക്കാട്ടി.

യുദ്ധവും സംഘർഷവും നിറഞ്ഞ മേഖലകളിലെ കുട്ടികൾക്കു വിദ്യാഭ്യാസമുറപ്പാക്കുക എന്നതു പ്രധാനമാണ്‌. ഈ ലക്ഷ്യം മുൻനിർത്തിയാണ്‌ ഖത്തർ 2012ൽ എജ്യുക്കേറ്റ്‌ എ ചൈൽഡ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. സിറിയയ്‌ക്കുള്ളിലും ജോർദാൻ, ലബനോൺ, ഇറാഖ്‌, തുർക്കി എന്നിവിടങ്ങളിലുമായി കഴിയുന്ന നാലുലക്ഷം സിറിയൻ അഭയാർഥി കുട്ടികൾക്കു വിദ്യാഭ്യാസമുറപ്പാക്കാൻ ഖത്തർ ആവിഷ്‌കരിച്ച ക്വസ്‌റ്റ്‌ പദ്ധതിയിൽ ഇതിനോടകം നൂറുകോടി ഡോളറിന്റെ സഹായമാണ്‌ നൽകിയത്‌.

ഖത്തറിലെ വിവിധ സന്നദ്ധസംഘടനകളും ക്വസ്‌റ്റുമായി സഹകരിക്കുന്നുണ്ട്‌. ഖത്തർ നൽകുന്നത്‌ മനുഷ്യത്വപരമായ സഹായമാണ്‌. ഏറ്റവും ആവശ്യമുള്ളവർക്കാണ്‌ ഖത്തർ സഹായമെത്തിക്കുന്നത്‌. സായുധസംഘർഷങ്ങളുടെ ഇരകൾക്കും പ്രകൃതിദുരന്തങ്ങളുടെ ഇരകൾക്കും വർണം, വർഗം, മതം, നിറം, രാജ്യം ഇവയൊന്നും നോക്കാതെ ഖത്തർ സഹായമെത്തിക്കുന്നുണ്ടെന്ന്‌ അൽഹൻസാബ്‌ പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.