Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായന ക്യാംപയിൻ മിയ പാർക്കിൽ

ദോഹ ∙ ദേശീയ വായന ക്യാംപയിന്റെ ഭാഗമായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് പാർക്കിൽ വിവിധ പരിപാടികൾ ഈയാഴ്ച സംഘടിപ്പിക്കും. കഥപറച്ചിൽ, വിവിധ ഇനം കളികൾ, പുസ്തക കൈമാറ്റം, റീഡിങ് ട്രക്ക്, മൊബൈൽ ലൈബ്രറി തുടങ്ങിയവയാണു മിയ പാർക്കിലെ പരിപാടികൾ.

ഭാരവാഹികൾ

ദോഹ ∙ സംസ്കൃതി മിസൈദ് യൂണിറ്റ്‌ സമ്മേളനം സംസ്കൃതി പ്രസിഡന്റ്‌ എ. കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ്‌ ബിജു പി. മംഗലംഅധ്യക്ഷത വഹിച്ചു. മോഹൻ വർഗീസ്, എ. പി. കെ. പ്രഭാകരൻ, സംസ്കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, വൈസ് പ്രസിഡന്റ്‌ എം. ടി. മുഹമ്മദാലി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സമീർ സിദ്ദിഖ്‌, അഹമ്മദ്കുട്ടി അരളായിൽ, ഇ. എം. സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ്‌ രാജേന്ദ്രൻ, സരുൺ മാണി മീനങ്ങാടി, യൂണിറ്റ്‌ എക്സിക്യൂട്ടീവ് അംഗം പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ബിജു പി മംഗലം (പ്രസി.), എ. പി. കെ. പ്രഭാകരൻ (സെക്ര), നിസാർ അയ്യപ്പൻ കാവിൽ, ടി. പി. ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസി), മോഹൻ വർഗീസ്, സി. എസ്. ചിന്തുരാജ് (ജോ.സെക്ര).

ഗവേഷകർക്കായി പരിശീലനക്ലാസ്

ദോഹ ∙ വികസനാസൂത്രണ സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ ഗവേഷണ, വികസന സർവേയ്ക്കു മുമ്പായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഖത്തർ ഫൗണ്ടേഷനും മന്ത്രാലയവും സഹകരിച്ചാണു പരിപാടി നടത്തിയത്. ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ രണ്ടു ദിവസം നടന്ന പരിശീലന പരിപാടിയിൽ 111 പേർ പങ്കെടുത്തു. ഖത്തറിന്റെ വികസനം, ആഗോളതലത്തിലുള്ള താരതമ്യം, വികസനാസൂത്രണം എന്നിവയ്ക്കു വേണ്ടിയാണു സർവേ നടത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.