Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണി പൂർത്തിയായി; അൽഖോർ സ്ട്രീറ്റ് റോ‍ഡ് തുറന്നു

ദോഹ ∙ അൽഖോർ കമേഴ്സ്യൽ സ്ട്രീറ്റിലെ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. നടപ്പാത ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഇത് ഈവർഷം അവസാനത്തോടെ തീരുമെന്ന് അഷ്ഗാൽ അറിയിച്ചു. നിലവിലെ അഞ്ചര കിലോമീറ്റർ റോഡ് വീതികൂട്ടി ഗതാഗതം സുഗമമാക്കുന്നതിനാണു ജോലി ആരംഭിച്ചത്. 110 പാർപ്പിട പ്ലോട്ടുകൾ, 60 വ്യാപാര സ്ഥാപനങ്ങൾ, മൂന്നു സ്കൂളുകൾ, മൂന്നു മസ്ജിദുകൾ എന്നിവയ്ക്കു ഗുണകരമാണ് റോഡ് നവീകരണം. നാനൂറു കാറുകൾക്കു പാർക്കിങ് സൗകര്യവും ഇവിടെ സജ്ജമായെന്ന് അഷ്ഗാൽ അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.