Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഫിയ ഇന്ന് നാട്ടിലേക്ക്; ടിക്കറ്റ് കൈമാറി

ദോഹ ∙ 12 കൊല്ലമായി നാടു കാണാനാവാതെ ഖത്തറിൽ കഷ്ടപ്പെട്ട പത്തനംതിട്ട ചിറ്റാൽ സ്വദേശി സഫിയ ഇന്നു നാട്ടിലേക്കു മടങ്ങും. സഫിയയ്ക്കു ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷനൽ സ്‌പോൺസർ ചെയ്ത ടിക്കറ്റ് മൻസൂറയിലെ സോഷ്യൽ ഫോറം ഹെൽപ് ഡസ്‌കിൽവച്ചു മാധ്യമ പ്രവർത്തകൻ അൻവർ പാലേരി കൈമാറി.

സോഷ്യൽ ഫോറം സംസ്ഥാന പ്രസിഡന്റ് സലാം കുന്നുമ്മൽ, ഹെൽപ് ഡസ്‌കിന്റെ ചുമതലയുള്ള മൊയ്‌നുദ്ദീൻ മുതുവടത്തൂർ, സുബൈർ വല്ലപ്പുഴ, ഷൗക്കത്ത് നാദാപുരം തുടങ്ങിയവർ സംബന്ധിച്ചു. സഫിയയ്ക്ക് ആവശ്യമായ ധനസഹായവും ക്വാളിറ്റി ഗ്രൂപ്പ് നൽകിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.