Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

103 സ്‌കൂളുകളുടെ നിലവാര നിർണയം തുടങ്ങി

ദോഹ ∙ പുതിയ അധ്യയനവർഷത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലായുള്ള 103 സ്‌കൂളുകളുടെ നിലവാരനിർണയം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ഇതിൽ 49 എണ്ണം സർക്കാർ സ്‌കൂളുകളും 54എണ്ണം സ്വകാര്യ സ്‌കൂളുകളുമാണ്‌. നാഷണൽ അക്രഡിറ്റേഷന്റെ ഭാഗമായാണ്‌ ഇതിൽ 18 സ്വകാര്യ സ്‌കൂളുകളിൽ മൂല്യനിർണയം നടത്തുന്നത്‌. മന്ത്രാലയത്തിനു കീഴിലെ ഇവാലുവേഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിനാണ്‌ മൂല്യനിർണയ ചുമതല.

ഇതിനോടകം നാലു ഇൻഡിപെൻഡന്റ്‌, അഞ്ച്‌ സ്വകര്യ സ്‌കൂളുകളിൽ നിന്ന്‌ വിവരശേഖരണം നടത്തിയതായും മന്ത്രാലയം വ്യക്‌തമാക്കി. അധ്യാപനത്തിലും അടിസ്‌ഥാനസൗകര്യങ്ങളിലും പാഠ്യപദ്ധതിയയിലും വലിയ വ്യത്യാസമുള്ളതിനാൽ ഇൻഡിപെൻഡന്റ്‌, സ്വകാര്യ സ്‌കൂളുകൾക്ക്‌ വ്യത്യസ്‌ത മാനദണ്ഡങ്ങളിലാണു മൂല്യനിർണയം. ഇതാദ്യമായി രാജ്യത്തെ കിന്റർഗാർട്ടനുകളുടെ നിലവാരവും തിട്ടപ്പെടുത്തുന്നുണ്ട്‌. ഇൻഡിപെൻഡന്റ്‌, പ്രൈവറ്റ്‌ വിഭാഗങ്ങളിലായി 22 കിന്റർഗാർട്ടനുകളുടെ നിലവാരമാണ്‌ ഇത്തവണ തിട്ടപ്പെടുത്തുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.