Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ ലീഡർമാർക്കു പരിശീലന പദ്ധതി

ദോഹ∙ വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ എജ്യൂക്കേഷൻ (വൈസ്) നേതൃത്വത്തിൽ 18 ഇൻഡിപെൻഡന്റ് സ്കൂളിലെ ലീഡർമാർക്കു പരിശീലന പദ്ധതി നടപ്പാക്കുന്നു.

എട്ടു മാസം കൊണ്ടു നാലു ശിൽപശാലകളാണു നടത്തുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എക്സോൺമൊബീൽ ഖത്തറിന്റെയും സഹകരണത്തോടെയാണു പരിശീലന പരിപാടി. ഇതിനായി 90 സ്കൂൾ ലീഡർമാരെ തിര‍ഞ്ഞെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ വൈസ് റിസർച്ച് ഡയറക്ടർ ഡോ. അസ്മാ അൽ ഫദാല ക്ളാസെടുത്തു.

സ്കൂളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അതാതു സ്കൂളുകൾ തന്നെ പരിഹാരം തേടുകയാണു പദ്ധതിയുടെ ലക്ഷ്യം. അടുത്ത ശിൽപശാലയ്ക്കു മുൻപായി സ്കൂളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു വിദ്യാർഥികൾക്കു വിശദീകരിച്ചു. മൂന്നുംനാലും ഘട്ട ശിൽപശാലകൾ അടുത്ത വർഷമാണു നടത്തുക.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.