Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്ഖാ ഹിന്ദ് ബിൻത് ഹമദ് അൽതാനി എച്ച്ബികെയു ചെയർപഴ്സൻ

ദോഹ ∙ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി (എച്ച്ബികെയു) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപഴ്സനായി ഷെയ്ഖാ ഹിന്ദ് ബിൻത് ഹമദ് അൽതാനിയെ നിയമിച്ചു. ഖത്തർ ഫൗണ്ടേഷൻ വൈസ്ചെയർപഴ്സനും സിഇഒയുമാണ് ഷെയ്ഖാ ഹിന്ദ്.

വാണിജ്യമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി, മന്നായി കോർപറേഷൻ വൈസ് ചെയർമാൻ ഖാലിദ് അഹമ്മദ് അൽ മന്നായി, ഗ്ളോക്സോ സ്മിത്ക്ളൈൻ ഗ്ളോബൽ വാക്സിൻ ചെയർമാൻ ഡോ. മോൻസെഫ് സ്ളായു, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് റിസർച്ച് ഡയറക്ടർ ജനറൽ ഡോ. സമീറ ഒമർ, കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. കാങ് സങ് മോ, സയന്റിസ്റ്റ് പ്രഫ. ഇക്‌ലാഖ് സിദ്ദു എന്നിവരാണ് ചെയർപഴ്സനെ കൂടാതെയുള്ള ട്രസ്റ്റിമാർ. എച്ച്ബികെയു പ്രസിഡന്റ് ഡോ. അഹമ്മദ് അൽ ഹസ്നാഹ് എക്സ് ഓഫീഷ്യോ അംഗമാണ്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.