Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിലേക്ക് ഖത്തറിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ

ദോഹ ∙ ഖത്തറിലെ ഷെയ്ഖ് താനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസ് (റാഫ്), തുർക്കിയിലെ ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ (ഐഎച്ച്എച്ച്) എന്നിവയുടെ നേതൃത്വത്തിൽ സിറിയയിലേക്ക് 250 ടൺ ധാന്യപ്പൊടികൾ അയച്ചു. തുർക്കിയിലെ ഹതായ് പ്രവിശ്യയിൽനിന്ന് 50 ട്രക്കുകളിലാണ് ഭക്ഷ്യവസ്തുക്കൾ സിറിയയിലെ ആലപ്പോയിലും ഇഡ്‌ലിബിലും എത്തിക്കുന്നതെന്ന് ഐഎച്ച്എച്ച് സെക്രട്ടറി ജനറൽ യാവുസ് ഡെഡെ പറഞ്ഞു. കഴി‍ഞ്ഞ മാസം സിറിയയിലേക്കു സഹായവുമായി പോയ കോൺവോയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. സിറിയൻ അറബ് റെഡ് ക്രസന്റ് മേധാവിയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.