Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഹ്റാമയ്ക്കു സ്നാപ്ചാറ്റ് അക്കൗണ്ട്

ദോഹ ∙ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) സ്‌നാപ്ചാറ്റ് അക്കൗണ്ട് തുടങ്ങി. ഉപഭോക്താക്കളുമായുള്ള ആശയവിനിമയം വികസിപ്പിക്കുന്നതിനും കഹ്‌റാമയുടെ ഏറ്റവും പുതിയ വാർത്തകളും പദ്ധതികളും പരിപാടികളും അറിയിക്കുന്നതിനും ഈ അക്കൗണ്ട് സഹായകമാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റുന്നതിനൊപ്പം അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വേഗത്തിൽ അറിയുന്നതിനും പ്രതികരിക്കുന്നതിനും ഇത്തരം നവമാധ്യമങ്ങൾ സഹായിക്കുന്നുണ്ടെന്നും കഹ്‌റാമ വ്യക്തമാക്കി. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, യുട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ കഹ്‌റാമയ്ക്ക് അക്കൗണ്ടുകളുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.