Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പോയ്ക്ക് ഖത്തർ ചാരിറ്റി നൽകിയത് 1.7 കോടി സഹായം

ദോഹ ∙ സിറിയൻ സർക്കാരിന്റെ ഉപരോധം മൂലം ദുരിതത്തിലായ ആലപ്പോ നഗരത്തിലെ ജനങ്ങളെ സഹായിക്കാനായി ആറു മാസത്തിനിടെ 1.7 കോടി റിയാലിന്റെ ഭക്ഷ്യസാമഗ്രികളും മറ്റ് ഉൽപന്നങ്ങളും എത്തിച്ചതായി ഖത്തർ ചാരിറ്റി അറിയിച്ചു. ഭക്ഷ്യസാധനങ്ങൾ, ശുദ്ധജലം, ടാർപോളിൻ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണു നൽകിയത്.

ആശുപത്രികൾ പ്രവർത്തിപ്പിക്കാനും ആംബുലൻസ് സൗകര്യവും മരുന്നുകളും എത്തിക്കാനുമായി 35 ലക്ഷം റിയാലോളം ചെലവഴിച്ചു. 8500 കുട്ടികൾക്കു പാൽപ്പൊടിയും വിതരണം ചെയ്തു. ഭക്ഷ്യസാധനങ്ങൾ നൽകാനായി മൊബൈൽ ബേക്കറിയുടെ പ്രവർത്തനവും തുടങ്ങി. ഖത്തറിൽനിന്നുള്ള സഹായം ഉപയോഗിച്ചാണ് ആലപ്പോയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നു റിലീഫ് മാനേജ്മെന്റ് ഡയറക്ടർ റാഷിദ് അൽ കാബി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.